ആറ്റിങ്ങൽ: നാഷണൽ സർവീസ് സ്കീം നിർദ്ധനർക്കായി നിർമ്മിച്ചുനൽകുന്ന സ്നേഹ ഭവനം പദ്ധതിയുടെ ഭാഗമായി നെടുങ്ങണ്ട എസ്.എൻ.വി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വോളന്റിയേഴ്സ് സംഘടിപ്പിച്ച എക്സിബിഷനും ഫുഡ് ഫെസ്റ്റും പി.ടി.എ പ്രസിഡന്റ് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സുനി.എസ് അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് നീന.ആർ,പ്രോഗ്രാം ഓഫീസർ ദീപ സുദേവൻ,ഷിജു അരവിന്ദൻ, മഞ്ജുഷ എന്നിവർ സംസാരിച്ചു.