തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ 12ാം വാർഷിക സമ്മേളനം നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കുന്ന യോഗത്തിൽ ഹൈക്കോടതി ജഡ്‌ജിയും ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം അദ്ധ്യക്ഷത വഹിക്കും. കേരള ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫ് മുഖ്യാതിഥിയായിരിക്കും. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അഡ്വ.ടി.എ.ഷാജി, ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അഡ്വ. മനു.എസ്, പി.എസ്.സി സ്റ്റാൻഡിംഗ് കൗൺസിൽ അഡ്വ.പി.സി.ശശിധരൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ആനയറ ഷാജി, കെ.എ.ടി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റുമാരായ ഫത്തഹുദ്ദീൻ, അഡ്വ.മുരളി പള്ളത്ത് തുടങ്ങിയവർ സന്നിഹിതരായിരിക്കും.