തിരുവനന്തപുരം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് നടന്ന ചാനൽ ചർച്ചയിൽ ജസ്റ്റിസ് കെമാൽ പാഷ കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അവരിൽ പ്രയാസവും വേദനയും ഉണ്ടാക്കിയെന്നും അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷിക്കണമെന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗം ആയൂർ ബിജു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കേസിലെ ഒന്നാംപ്രതി കുട്ടിയുടെ പിതാവ് ആണെന്ന് ഇദ്ദേഹം വ്യക്തമായി പറഞ്ഞു. മാതാവിനെയും ആക്ഷേപിച്ചു. 'അവരുടെ ശരീരഭാഷ കണ്ടില്ലേ"?​ എന്ന ചോദ്യം സ്ത്രീത്വത്തെ അപമാനിക്കുന്നതിന് തുല്യമാണ്. യാതൊരുവിധ തെളിവുകളും ഇല്ലാതെയാണ് കെമാൽ പാഷ ആരോപണങ്ങൾ ഉന്നയിച്ചത്. മാതാപിതാക്കൾക്കുണ്ടായ മാനഹാനി ഇല്ലാതാക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.