കിളിമാനൂർ:പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ അടയമൺ കുടുംബാരോഗ്യകേന്ദ്രത്തിൽ ക്യാൻസർ പരിശോധനയും, സാമ്പിൾ ശേഖരണവും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് ആശുപത്രിയിലെ പ്രത്യേക വിഭാഗത്തിന്റെ നേതൃത്വത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യ സേവനം ലഭിക്കുക.പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് എസ്.വി.ഷീബ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,ഡോ.ചിന്ത സുകുമാരൻ,പഞ്ചായത്ത് അംഗങ്ങൾ,സെക്രട്ടറി പ്രവീൺ,ആശുപത്രി വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.