തിരുവനന്തപുരം: ടെക്നോപാർക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ നടത്തുന്ന ക്വിസ് ചലച്ചിത്രോത്സവത്തിലേക്ക് രജിസ്ട്രേഷൻ തുടങ്ങി. ടെക്നോപാർക്കിന് പുറമെ ഇൻഫോപാർക്ക്,സൈബർപാർക്ക് എന്നിവിടങ്ങളിലെ ഐ.ടി ജീവനക്കാർക്കും പങ്കെടുക്കാം.ജനുവരി 7വരെയാണ് രജിസ്ട്രേഷൻ.തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ടെക്നോപാർക്കിൽ പ്രദർശിപ്പിക്കും.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസും നൽകും. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്‌കാരങ്ങളുണ്ടാവും.
രജിസ്‌ട്രേഷന്: http://prathidhwani.org/