pic1

നാഗർകോവിൽ: ഇരണിയലിൽ വീട്ടിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മധുര വിളപുരം സ്വദേശി മാരിയപ്പൻ (55), ഭാര്യ ചിത്ര (50) എന്നിവരാണ് മരിച്ചത്. ഇന്നലെ ആയിരുന്നു സംഭവം. മാരിയപ്പനും ഭാര്യയും 10 വർഷമായി ഇരണിയലിൽ വാടക വീട്ടിൽ താമസിക്കുകയാണ്. ഇന്നലെ രാവിലെ അധിക നേരമായിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ പൊലീസിന് വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്തുകയറി നടത്തിയ പരശോധനയിലാണ് ഇരുവരെയും വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം ഇവരുടെ മക്കൾ വിട്ടിലില്ലായിരുന്നു. ഇരണിയൽ പൊലീസ് കേസെടുത്തു.