
നെടുമങ്ങാട്: 52കാരന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആനാട് വില്ലേജിൽ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടിൽ എസ്.ദീപുവാണ് (30) അറസ്റ്റിലായത്.
പീഡനത്തെ തുടർന്ന് വൃദ്ധൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ആരോഗ്യ പ്രവർത്തകരാണ് പൊലീസിൽ വിവരം നൽകിയത്. സ്റ്റേഷൻ ഓഫീസർ ശ്രീകുമാരൻ നായരുടെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീലാൽ ചന്ദ്രശേഖരൻ,മുഹ്‌സിൻ മുഹമ്മദ്,ഷാജി,സി.പി.ഒമാരായ അഖിൽകുമാർ,ശ്രീജിത്,ബിജു,രാജേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.