
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 11, 13 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ എം.എ./എം.എസ്സി./എംകോം. പരീക്ഷകൾ മാറ്റിവച്ചു. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നാലാം സെമസ്റ്റർ (2020 സ്കീം - 2020 & 2021 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ. ഡിഗ്രി (സപ്ലിമെന്ററി - 2015 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.കോം ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വീഡിയോ പ്രൊഡക്ഷൻ, ബി.എ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ബി.പി.എ, മ്യൂസിക്, ബി.പി.എ, മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എം.എസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരകോഴ്സ് - 2020 സ്കീം - സപ്ലിമെന്ററി) പരീക്ഷയുടെയും 14 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.പി.എഡ് (ദ്വിവത്സരകോഴ്സ് - 2020 സ്കീം - സപ്ലിമെന്ററി) പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യൂ (ന്യൂ ജനറേഷൻ) കോഴ്സുകളുടെ പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 13 വരെയും 150 രൂപ പിഴയോടെ 16 വരെയും 400 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല പരീക്ഷയ്ക്ക് അപേക്ഷിക്കാം
അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ (2017,2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ(2016 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് 18 വരെ അപേക്ഷ നൽകാം.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ബി.ആർക്ക് (2019 അഡ്മിഷൻ റഗുലർ മാർച്ച് 2023) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
ഏഴാം സെമസ്റ്റർ ബി.എച്ച്.എം(2020 അഡ്മിഷൻ റഗുലർ നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 16 മുതൽ പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
ഹാൾ ടിക്കറ്റ്
അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.സി.എ/ എം.സി.എ ലാറ്ററൽ എൻട്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് മേഴ്സി ചാൻസ് ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ.