rajesh

പാറശാല: നെയ്യാർ ഇടതുകര കനാലിൽ വീണ ആൾ വെള്ളത്തിൽ മുങ്ങി മരിച്ചു.

കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജേഷ് അവിവാഹിതനാണ്. ബുധനാഴ്ച ഉച്ചക്ക് 2.30ന് പണികഴിഞ്ഞ് വീട്ടിലേക്ക് വരവേ മുള്ളുവിള ഭാഗത്തു വച്ച് കാൽവഴുതി ആഴമേറിയ കനാലിലേക്ക് വീഴുകയായിരുന്നു. കനാലിലെ വെള്ളത്തിൽ വീണ് കിടക്കുന്നത് കണ്ട് നാട്ടുകാർ ഉടൻതന്നെ പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്കരിച്ചു. പിതാവ് പരേതനായ വിൻസെന്റ്, മാതാവ് ബേബി. സഹോദരങ്ങൾ: ഷാജി, ശാലിനി, ലത, സംഗീത.