
നെടുമങ്ങാട്: 'സാമൂഹിക ശാസ്ത്ര ഗവേഷണത്തിലെ രീതിശാസ്ത്രം' എന്ന വിഷയത്തിൽ നെടുമങ്ങാട് ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ പഞ്ചദിന ശില്പശാല ആരംഭിച്ചു. സാമ്പത്തിക വിദഗ്ദ്ധൻ പ്രൊഫ.കെ.പി.മാണി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷീലാ കുമാരി, വൈസ് പ്രിൻസിപ്പൽ പ്രൊഫ.അലക്സ്.എൽ, സാമ്പത്തിക ശാസ്ത്ര വിഭാഗം മേധാവി ഡോ.എബിൻ ടി.മാത്യൂസ്, കോഓർഡിനേറ്റർ ഡോ.രതീഷ് കൃഷ്ണൻ, കോളേജ് ചെയർപേഴ്സൺ ദീപ, കോഓർഡിനേറ്റർ ആനന്ദ ജ്യോതി എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ആദ്യ മൂന്ന് ദിനങ്ങൾ പ്രമുഖ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ദ്ധനും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിലെ വിസിറ്റിംഗ് പ്രൊഫസറുമായ സോമശേഖരപിള്ളയും അവസാന രണ്ടു ദിവസങ്ങളിലെ ക്ലാസുകൾ യു.കെ സുസ്സെക്സ് യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് പ്രൊഫ.ജോൺസൻ ജാമെണ്ടും നയിക്കും.