jeo-baby

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ അപമാനിച്ച ഫാറൂഖ് കോളേജിന്റെ നടപടിയെ അപലപിച്ച് മന്ത്രി ആർ. ബിന്ദു. കോളേജ് യൂണിയൻ ഇടപെട്ട് പരിപാടി റദ്ദാക്കിയത് സംബന്ധിച്ച് ജിയോ ബേബി പരാതി നൽകിയിട്ടുണ്ട്. അത് അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

'കാതൽ സിനിമയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാനാണ് കോളേജ് ഫിലിം ക്ലബ് ജിയോ ബേബിയെ ക്ഷണിച്ചത്. അതിനുള്ള യോഗ്യത തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.' ജിയോ ബേബിക്കുണ്ടായ മാനസികവിഷമത്തിലും അപമാനത്തിലും ഉന്നതവിദ്യാഭ്യാസ മന്ത്രി എന്ന നിലയ്ക്ക് അദ്ദേഹത്തോട് ഐക്യം പ്രഖ്യാപിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.