വെഞ്ഞാറമൂട്:വാമനപുരം മണ്ഡലം നവകേരള സദസുമായി ബന്ധപ്പെട്ട് പാലോട് ട്രൈബൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് കരിയർ ഡെവലപ്മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ വിതരണം ചെയ്തു.ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.ഐ.പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വൈവി ശോഭകുമാർ,ട്രൈബൽ എംപ്ലോയ്മെന്റ് ഓഫീസർ അജികുമാർ,സന്തോഷ്കുമാർ,ടി .സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.