
കല്ലമ്പലം:പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളവും സംയുക്തമായി നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ലിങ്ക് പദ്ധതിയായ സ്കിൽ ഷെയർ പ്രോഗ്രാം പകൽക്കുറി സ്കൂളിൽ തുടക്കമായി.വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾ ആർജിക്കുന്ന കഴിവുകൾ പൊതുസമൂഹത്തിന് കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്.പള്ളിക്കൽ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും അക്കൗണ്ടിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യം.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.ബേബി സുധ, ജി.പ്രിയദർശനി എന്നിവർ കാഷ്, ലെഡ്ജർ എന്നീ ബുക്കുകൾ വിതരണം ചെയ്തു.വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പൽ ബി.ഷീപ,കുടുംബശ്രീ മിഷൻ സംസ്ഥാന ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സി.നവീൻ,വൈസ് പ്രസിഡന്റ് എം.മാധവൻകുട്ടി,വാർഡ് അംഗം പി.റീന കുമാരി,കെ.നവാസ്,കെ.പത്മകുമാരി,വി.എസ്. സുധീരൻ,സി.സന്തോഷ്,കെ.ഷിബു എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടം പള്ളിക്കൽ കൃഷിഭവൻ ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും.