പാലോട്:സർഗ സൗഹൃദ കൂട്ടായ്മയുടെയും ആംബ്രോഡിയ വാട്സ് ആപ് കൂട്ടായ്മയുടേയും നേതൃത്വത്തിൽ ആലുങ്കുഴി ജംഗ്ഷനിൽ 24, 25 തിയതികളിൽ ക്രിസ്തുമസ് രാവ് നടത്തും.24ന് രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ്.പഞ്ചായത്തംഗം കാനാവിൽ ഷിബു ഉദ്ഘാടനം ചെയ്യും.നേത്ര പരിശോധന ക്യാമ്പ് ,ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് ,രക്തദാന ക്യാമ്പ് എന്നിവ ഉണ്ടാകും.ഉച്ചയ്ക്ക് 2ന് സൂപ്പർ ഗയിംസ്, 3ന് കമുകിൽ കയറ്റ മത്സരം,6 ന് നാട്ടിലെ താരങ്ങൾ,രാത്രി 8 ന് നൃത്ത നൃത്യങ്ങൾ,25ന് രാവിലെ വിവിധയിനം കായിക മത്സരങ്ങൾ,വൈകിട്ട് 4ന് വടംവലി മത്സരം,രാത്രി 7ന് പൊതുസമ്മേളനം. രാത്രി 9 ന് ഗാനമേള