
ബാലരാമപുരം: മൃഗീയ മർദ്ദനം ഏറ്റുവാങ്ങാനും ചെങ്കൊടി പിടിക്കാനും നെയ്ത്ത് തൊഴിലാളികളെ സി. പി. എം ഒരുകാലത്ത് ബലിയാടാക്കിയത് ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി .സുബോധൻ . നെയ്ത്ത് തൊഴിലാളികൾ ഭൂരിഭാഗവും രോഗബാധിതരായി ദുരിതം പേറിയാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നെയ്ത്ത് തൊഴിലാളികൾ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന സത്യഗ്രഹത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കളായ എം.എ ഖരീം, പെരിങ്ങമല വിജയൻ, വണ്ടന്നൂർ സദാശിവൻ, കുഴിവിള ശശി, വട്ടവിള ജയകുമാർ, പട്ട്യക്കാല രഘു, എൻ.എസ് ജയചന്ദ്രൻ, മംഗലത്തുകോണം തുളസീധരൻ, പെരിങ്ങമല വസന്ദരൻ എന്നിവർ സംസാരിച്ചു.