hi

വെഞ്ഞാറമൂട് : സ്ത്രീധനം ചോദിച്ചെത്തുന്നവരെ ആട്ടിയോടിക്കാൻ പെൺകുട്ടികൾ തയ്യാറാകണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആത്മഹത്യ ചെയ്ത യുവ ഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീധനത്തിന്റെ പേരിൽ ഇനി ഒരു പെൺകുട്ടിയുടെയോ രക്ഷിതാവിന്റെയോ കണ്ണീർ ഈ മണ്ണിൽ വീഴാൻ ഇടവരരുത്. സാക്ഷര കേരളത്തിൽ സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യ ഞെട്ടിക്കുന്നതാണ്. സ്ത്രീധനത്തിനെതിരെ വിദ്യാലയങ്ങളും സമൂഹവും ഒറ്റക്കെട്ടായി നിൽക്കണം. സ്കൂൾ തലം മുതൽ ബോധവത്കരണം വേണം. വിസ്മയയ്ക്ക് ശേഷം വീണ്ടും ഇതാവർത്തിച്ചത്തിൽ അതിയായ ദുഃഖമുണ്ട്. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും സ്ത്രീധന കാരണത്താൽ ആത്മഹത്യചെയ്യുന്നത് ആശങ്കാജനകമാണ്.

സ്ത്രീധനം വാങ്ങില്ലെന്ന

സത്യവാംഗ്മൂലം നിർബന്ധം

സ്ത്രീധനം വാങ്ങില്ലെന്നും പ്രോത്സാഹിപ്പിക്കില്ലെന്നും ബിരുദദാന ചടങ്ങിൽ സത്യവാംഗ്മൂലം എഴുതി വാങ്ങുന്നത് കർശനമാക്കും. ഇത് ലംഘിക്കുന്നവരുടെ ബിരുദം റദ്ദാക്കാൻ നടപടി സ്വീകരിക്കും. സ്ത്രീധനത്തെ പ്രതിരോധിക്കുന്ന അമ്മമാരുടെ പ്രതിനിധിയായി ഷഹനയുടെ മാതാവ് മാറണം. കുടുംബത്തിന് ആവശ്യമായ എല്ലാ നിയമസഹായങ്ങളും ഉറപ്പാക്കുമെന്നും ഗവർണർ പറഞ്ഞു.