കല്ലമ്പലം: സംസ്ഥാന സർക്കാർ വിതരണം നടത്തുന്ന വിവിധ സാമൂഹ്യക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് നിഷേധിക്കുന്നതിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കരവാരം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം കിളിമാനൂർ ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ കരവാരം ലോക്കൽ കമ്മിറ്റിയം​ഗം രതീഷ് അദ്ധ്യക്ഷനായി. യോഗത്തിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം ജി.എൽ. അജീഷ്, ജനതാദൾ സംസ്ഥാന കൗൺസിൽ അംഗം സജീർ രാജകുമാരി, സി.പി.ഐ (എം)​ നേതാക്കളായ എം.കെ രാധാകൃഷ്ണൻ, എസ്.എം. റഫീക്ക്, എസ്. മധുസൂദനക്കുറുപ്പ്, വഞ്ചിയൂർ രാജീവ് തുടങ്ങിയവർ സംസാരിച്ചു.