ss

സംഗീത സംവിധായകൻ ഗോപി സുന്ദറും മയോനി എന്ന പ്രിയ നായരും ഒരുമിച്ചുള്ള ചിത്രങ്ങൾ വീണ്ടും ചർച്ചാവിഷയമാവുന്നു. ഞാൻ സ്നേഹിക്കുന്ന ഒരാളുമായുള്ള സന്തോഷകരമായ നിമിഷങ്ങൾ. എങ്ങനെ സ്നേഹിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും എന്നെ പഠിപ്പിച്ചയാൾ എന്ന അടിക്കുറിപ്പോടെ മയോനിയാണ് ചിത്രങ്ങൾ പങ്കുവച്ചത്.

ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ടാണ് മയോനിയുടെ കുറിപ്പ് .മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു.സ്വിറ്റ്സർലൻഡ് യാത്രയ്ക്കിടെ മയോനിക്കൊപ്പമുള്ള ചിത്രം ഗോപിസുന്ദർ പങ്കുവച്ചിരുന്നു. വിമർശനങ്ങൾ ഉയർന്നപ്പോൾ പരോക്ഷ പ്രതികരണവുമായി ഗോപി സുന്ദർ രംഗത്തു വന്നിരുന്നു.