തിരുവനന്തപുരം: പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി കടലാക്രമണ ഭീതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ കൊച്ചുവേളിയിൽ ഫ്ലാറ്റ് നിർമ്മിക്കാൻ 37.62 കോടി രൂപയുടെ ഭരണാനുമതി നൽകുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. തിരുവനന്തപുരം അതിരൂപതയുടെ കീഴിലെ ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി വിട്ടുനൽകിയ കൊച്ചുവേളി പള്ളിക്ക് സമീപത്തുള്ള രണ്ട് ഏക്കർ സ്ഥലത്താണ് ഫ്ലാറ്റ് നിർമ്മിക്കുന്നത്. 168 ഫ്ലാറ്റുകളാണ് പദ്ധതിയിലുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫ്ലാറ്റ് നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.