
തിരുവനന്തപുരം: പാർട്ടിയിൽ സസ്‌പെന്റ് ചെയ്ത നേതാക്കളെ തിരിച്ചെടുക്കുന്ന കാര്യത്തിൽ ഡി.സി.സികളുമായി ആലോചിച്ച് തീരുമാനമെടുക്കാൻ കോൺഗ്രസ് നേതൃത്വം പത്തനംതിട്ട മുൻ ഡി.സി.സി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷനുമായ സജി ചാക്കോ, മുൻ ഡി.സി.സി അദ്ധ്യക്ഷൻ ബാബു ജോർജ് എന്നിവർ വ്യക്തിപരമായി ഖേദപ്രകടനം നടത്തി കെ.പി.സി.സിക്ക് കത്ത് കൈമാറിയിരുന്നു. എന്നാൽ ഇവർ വീണ്ടും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് നേതൃത്വത്തിന് ലഭിച്ചത്.
. പാർട്ടിയിൽ നിന്ന് വിവിധ സമയങ്ങളിൽ സസ്‌പെന്റ് ചെയ്ത നേതാക്കളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പ് നൽകിയ കത്തിൽ ഇവരുടെ പേരും പരാമർശിച്ചിരുന്നു. മല്ലപ്പള്ളി കാർഷിക വികസന ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെയും കെ.പി.സി.സിയുടെയും നിർദ്ദേശം മറികടന്ന് പ്രവർത്തിച്ചതിനാണ് ബാങ്ക് പ്രസിഡന്റ് കൂടിയായിരുന്ന സജി ചാക്കോയെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്.ഡി.സി.സി യോഗത്തിൽ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് ബാബു ജോർജിനെ സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ മാസം ചേർന്ന പത്തനംതിട്ട ഡി.സി.സിയുടെ നേതൃയോഗത്തിൽ ബാബു ജോർജ്ജിനെ തിരിച്ചെടുക്കുന്നതിനെതിരെയായിരുന്നു അംഗങ്ങളുടെ പ്രതികരണമെന്ന് ഡി.സി.സി അദ്ധ്യക്ഷൻ സതീഷ് കൊച്ചു പറമ്പിൽ വ്യക്തമാക്കി. നടപടി നേരിട്ടിട്ടും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങൾ വഴി പാർട്ടി നേതാക്കളെ വിമർശിക്കുന്നുവെന്നാണ് ആരോപണം. . ഇരുവരെയും തിരിച്ചെടുക്കുന്നതിൽ മുതിർന്ന നേതാവ് പി.ജെ കുര്യനും എതിർപ്പ് പ്രകടിപ്പിച്ചതായി പറയുന്നു..
അതേ സമയം, താൻ അറിയാത്ത കാര്യങ്ങൾ തന്റെ പേരിൽ ബാബു ജോർജ് അടിച്ചേൽപ്പിക്കുന്നുവെന്നാണ് പി.ജെ.കുര്യന്റെ
പരാതി.സജി ചാക്കോ പാർട്ടിക്ക് വഴങ്ങി നിലപാട് സ്വീകരിക്കണനെന്നും അദ്ദേഹം ആവശ്യപ്പെടുന്നു