
അഞ്ചു പതിറ്റാണ്ട് ഇന്ത്യൻ സിനിമയുടെ ഭാഗമായ ബോളിവുഡ് നടൻ ജൂനിയർ മെഹമൂദ് ഓർമ്മയായി. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. ജൂനിയർ മെഹമൂദ് എന്ന നയിം സയീദ് ഏഴു ഭാഷകളിലായി 250ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹിന്ദിയിൽ സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കട്ടി പതംഗ്, മേരാ നാം ജോക്കർ, പർവരീഷ്, ദാദാഗിരി, കാരവൻ, ബ്രഹ്മചാരി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
1967ൽ പുറത്തിറങ്ങിയ നൗനി ഹാൽ എന്ന ചിത്രത്തിൽ ബാലതാരമായാണ് രംഗത്തു വരുന്നത്. നടനും ഗായകനുമായ മെഹമൂദ് അലിയാണ് ജൂനിയർ അലി എന്ന പേര് നൽകിയത്. മറാത്തി സിനിമകൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.