ss

താരദമ്പതികളായ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു. സമൂഹമാധ്യമത്തിലൂടെയാണ് ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നത്. ഒരു മാസം മുൻപാണ് സഹോദരൻ കാളിദാസ് ജയറാമും തരുണിയും തമ്മിൽ വിവാഹനിശ്ചയം നടന്നത്. കാളിദാസിന് മുൻപ് മാളവികയുടെ വിവാഹം നടക്കുമെന്ന് പാർവതി വെളിപ്പെടുത്തിയിരുന്നു. കാളിദാസും തരുണിയും പാർവതിയും ചേർന്നാണ് മാളവികയെ വേദിയിലേക്ക് കൊണ്ടുവന്നത്. മോതിരമാറ്റ ചടങ്ങിനുശേഷം മാളവികയുടെ കണ്ണു നനയുന്നത് വീഡിയോയിൽ കാണാം. അടുത്തിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ മാളവിക തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകൾ നേർന്നു പങ്കുവച്ച പോസ്റ്റിലൂടെയാണ് ആളെ ആരാധകർക്ക് പരിചയപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ പങ്കുവച്ചില്ല.