ആറ്റിങ്ങൽ: അപ്പീലുകളുടെ എണ്ണം വർദ്ധിച്ചതിലുള്ള തടസ്സങ്ങൾ മാറ്റിനിറുത്തിയാൽ ജില്ലാ കലോത്സവത്തിന് ശുഭപര്യവസാനം.

മത്സരങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പ്രോഗ്രാം കമ്മിറ്റിയുടെ മികവ് ശ്രദ്ധേയമായി. ചില വേദികളിലുണ്ടായ ചെറിയ അസ്വാരസ്യങ്ങൾ ഒഴികെ വിധി നിർണയത്തിൽ അപാകതകൾ കുറവായിരുന്നു. ഫലം പ്രഖ്യാപിച്ച് മിനിട്ടുകൾക്കുള്ളിൽ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാൻ ടീം സജ്ജമായിരുന്നു. മുൻ വർഷങ്ങളിൽ പരിപാടികൾ നേരം പുലരുവോളം നീളുന്ന അവസ്ഥ ഒഴിവായത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി. കെ.പി.എസ്.ടി.എയ്ക്കായിരുന്നു പ്രോഗ്രാം കമ്മിറ്റിയുടെ ചുമതല. ജില്ലാ സെക്രട്ടറി സി.ആർ.ആത്മകുമാറായിരുന്നു കൺവീനർ.