തിരുവനന്തപുരം: ഈഞ്ചയ്ക്കലിൽ ഇരുമ്പുഷെഡ്ഡ് നിർമ്മിക്കാൻ ചാരത്തട്ടിൽ കയറിയ വെൽഡിംഗ് തൊഴിലാളിക്ക് അപസ്‌മാരമുണ്ടായി ബോധരഹിതനായി. തട്ടിൽ കുടുങ്ങിപ്പോയ ഇയാളെ നാട്ടുകാർ സ്വകാര്യ വ്യക്തിയുടെ ക്രെയിൻ എത്തിച്ച് താഴെയിറക്കി. ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ഈഞ്ചയ്ക്കൽ ബ്രദേഴ്‌സ് സ്റ്റീൽ ആൻഡ് ട്യൂബ്സ് എന്ന സ്ഥാപനത്തിന് പുതുതായി ഷെഡ്ഡ് നിർമ്മിക്കാൻ കയറിയ ശ്രീകുമാറി (40)നാണ് പണിക്കിടെ അപസ്മാരമുണ്ടായത്. സംഭവമറിഞ്ഞ് ചാക്ക ഫയർ സ്റ്റേഷനിൽ നിന്നും ഫയർമാൻമാർ എത്തിയെങ്കിലും അതിന് മുൻപേ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.