നെടുമങ്ങാട് : ഇന്റർനാഷണൽ കരാട്ടെ ഓർഗനൈസേഷൻ മാസ് ഒയാമാസ് ക്യോകുഷിൻ കരാട്ടെ തിരുവനന്തപുരം ജില്ലാ ജൂനിയർ കരാട്ടെ ടൂർണമെന്റ് 10ന് രാവിലെ 8ന് നെട്ട റാക്കിറ്റ് ബാഡ്മിന്റൺ അക്കാഡമിയിൽ നടക്കും. ക്യോകുഷിൻ കേരള സ്റ്റേറ്റ് സെക്രട്ടറിയും ജില്ലാ ചീഫ് ഇൻസ്ട്രക്ടറുമായ രാജീവ് ടൂർണമെന്റിന് നേതൃത്വം നൽകും.ചീഫ് സെൻസായി ഡിക്കും ഉദ്‌ഘാടനം ചെയ്യും.റിട്ട.എക്സൈസ് സൂപ്രണ്ട് രാമചന്ദ്രൻ സമ്മാനദാനം നിർവഹിക്കും. ക്യോകുഷിൻ കരാട്ടെയുടെ അംഗീകൃത ടൂർണമെന്റാണ് നെടുമങ്ങാട് നെട്ടയിൽ നടക്കുന്നതെന്ന് ചീഫ് ഇൻസ്ട്രക്ടർ രാജീവ് അറിയിച്ചു.ഫോൺ :9447388131.