വർക്കല : പുഴക്കടവ് പമ്പ് ഹൗസ് പരിധിയിൽ കെ.എസ്. ഇ.ബിയുടെ ഹൈ ടെൻഷൻ ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാലും മൈതാനത്ത് ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനാലും വർക്കല,ഇലകമൺ,ചെമ്മരുതി, ഇടവ, വെട്ടൂർ,ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ,നാവായിക്കുളം എന്നീ പഞ്ചായത്തുകളിലും വർക്കല നഗരസഭ പ്രദേശത്തും 10ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിട്ടി വർക്കല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.