നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ദിനാചരണ സദസും ക്ഷീര ദിനാചരണവും നടത്തി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ശ്രീകല ഉദ്ഘാടനം ചെയ്തു.ചേലയിൽ സയ്യിദ് മുഹമ്മദ് സ്മാരക ക്ഷീരമിത്ര അവാർഡ് വേട്ടമ്പള്ളി അബ്ദുൽ സമദിന് സമ്മാനിച്ചു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ.സോമശേഖരൻ നായർ, നെടുമങ്ങാട് ശ്രീകുമാർ, പനവൂർ ഹസൻ, സനു സത്യരാജ്, പുലിപ്പാറ യൂസഫ്, മുഹമ്മദ് ഇല്യാസ്, മൂഴി രാജേന്ദ്രൻ, പറയങ്കാവ് സലീം, റംല ബീവി, ആര്യ കൃഷ്ണ, ജമീല ബീവി തുടങ്ങിയവർ സംസാരിച്ചു.