bheema

തിരുവനന്തപുരം: ഭീമ ജ്വലറിയുടെ എക്സിബിഷന്റെയും സെയിലിന്റെയും ഉദ്ഘാടനം ഭീമ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുഹാസ്. എം.എസും ഗായത്രി സുഹാസും ചേർന്ന് നിർവഹിച്ചു. നെടുമങ്ങാട്‌ ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ നടക്കുന്ന എക്സിബിഷനിൽ കേരള ഡൽ,കുന്ദൻ,ആന്റിക്,പോൾക്കി,ഡിസൈനർ,പ്രഷ്യസ് സ്റ്റോൺസ്,കൊൽക്കത്ത,ഡയമണ്ട് തുടങ്ങിയ അമൂല്യ ആഭരണങ്ങളുടെ മനംമയക്കുന്ന കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. നിരവധി ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. 1% പണിക്കൂലിയിൽ തുടങ്ങുന്ന ആഭരണങ്ങളും, പവന് 1000 രൂപ നൽകി അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കൂടാതെ ഇന്ന് ആസ്‌ട്രോളജിസേവനവും ലഭ്യമാണ്. ആഭരണങ്ങളുടെ സൗജന്യ മെയിന്റനൻസ്, കാത്കുത്തിനുള്ള പ്രത്യേക സൗകര്യം എന്നിവയും എക്സിബിഷനിൽ ഒരുക്കിയിട്ടുണ്ട്. നാളെ എക്സിബിഷൻ സമാപിക്കും.