തിരുവനന്തപുരം: കർണാടക സംഗീതജ്ഞ സുകന്യ രാംഗോപാൽ നയിച്ച സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണത്തിൽ അലിഞ്ഞിരുന്ന ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേദി കാനത്തിന്റെ വിയോഗ വാർത്തയിൽ ശോക മൂകമായി.കൈയ്യടികൾ നിലച്ചു.ചിലരുടെ മുഖത്ത് ഞെട്ടലും മറ്റുള്ളവർക്ക് വിഷമവും. പരിപാടി ആരംഭിച്ച് 20 മിനിട്ട് കഴിഞ്ഞപ്പോഴാണ് വിയോഗ വാർത്ത വരുന്നത്.ഒരു മണിക്കൂർ നിശ്ചയിച്ചിരുന്ന പരിപാടി അദ്ദേഹത്തിനോടുള്ള ആദര സൂചകമായി 20 മിനിട്ട് കൊണ്ട് അവസാനിപ്പിച്ചു.