yu

ഉദിയൻകുളങ്ങര : കേരളത്തിലേക്ക് ലഹരി ഗുളികയുമായി വന്ന യുവാവിനെ എക്സൈസ് പിടികൂടി.തമിഴ്നാട് മധുര ന്യൂവിലക്കുടി ഗണപതി നഗർ 4-ൽ രാഹു ( 23 )ലിനെയാണ് പിടികൂടിയത്. ഇന്നലെ കുറ്റാമൻ ജംഗ്ഷനിലെ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വോൾവോ ബസിൽ നിന്നാണ് ലഹരി ഗുളിക പിടികൂടിയത്.
അമരവിള എക്സൈസ് ഇൻസ്‌പെക്ടർ വി. എ. വിനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.