
തിരുവനന്തപുരം:ഒരു നിമിഷം ഒഴിയാതെ പാവപ്പെട്ട മനുഷ്യന്റെ ജീവിതത്തിനായി സ്വയം സമർപ്പിച്ച സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്നു എം കുഞ്ഞാമനെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച കുഞ്ഞാമൻ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശപ്പാണ് മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് കുഞ്ഞാമൻ ജീവിതനിശ്വാസം പോലെ വിശ്വസിച്ചു. ഈ സമൂഹമാണ് കുഞ്ഞാമനെ കുഞ്ഞാമനാക്കിയത്. ഇടതുപക്ഷമായി നിന്നാണ് അദ്ദേഹം ഇടതുപക്ഷത്തെ വിമർശിച്ചത്. നിഷേധാത്മക നിലപാടായിരുന്നില്ല അദ്ദേഹത്തിനെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി.എം തോമസ് ഐസക് അദ്ധ്യക്ഷനായി. ഗോപാൽഗുരു, പി.കെ മൈക്കിൾ തരകൻ, മീരാ വേലായുധൻ, പി.ശിവാനന്ദൻ, പൂർണിമ മോഹൻ, എസ്.ആർ ഷീജ, പ. സനൽ മോഹൻ, കെ.എൻ ഹരിലാൽ, ആർ.രാമകുമാർ, കെ.ജെ ജോസഫ്, ലേഖാ ചക്രവർത്തി, കെ.എസ് രഞ്ജിത്ത്, സുരേഷ് മാധവൻ, അബ്ദുൾ ശബാൻ, പ്രൊഫ. വി കെ രാമചന്ദ്രൻ, പ്രൊഫ. കെ ആർ രാജൻ ,ആർ പാർവതീ ദേവി,എം രഘുനാഥ് എന്നിവർ സംസാരിച്ചു.