
വിഴിഞ്ഞം: ഹാർബർ റോഡ് ഭാഗത്ത് കട കുത്തിത്തുർന്ന് 25000 രൂപ മോഷണം നടത്തിയ പ്രതികളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം ഹാർബർ മുഹയുദ്ദീൻ പള്ളിക്ക് സമീപം വലിയവിള വീട്ടിൽ നജ്മുദ്ദീൻ (18), അക്വേറിയത്തിന് സമീപം വലിയവിള മുസ്ലിം കോളനി എച്ച് നമ്പർ 112ൽ ഹാഷിം (19),അക്വേറിയത്തിന് സമീപം വലിയവിള മുസ്ലിം കോളനിയിൽ അജ്മൽ(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ആയിരുന്നു സംഭവം.വലിയവിള മുസ്ലിം കോളനിയിൽ അസ്സലുദീൻ നടത്തുന്ന സ്റ്റേഷനറി കടയിലായിരുന്നു മോഷണം. കോവളം എസ്.എച്ച്.ഒ ബിജോയ്.എസ് , എസ്. ഐ.അനീഷ് കുമാർ,മുനീർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിസെൽവദാസ് , നിതിൻ ബാല,ശ്യാം എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.