kanam

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചതോടെ സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല ബിനോയ് വിശ്വത്തിന് നൽകിയേക്കും. പാർട്ടി ദേശീയ സെക്രട്ടേറിയറ്റ് അംഗമാണ് അദ്ദേഹം. പാർട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ചേർന്നാവും തീരുമാനമെടുക്കുക. സെക്രട്ടറി സ്ഥാനത്തും നിന്ന് അവധി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് കാനം നൽകിയ കത്തിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു.