
പേരൂർക്കട: യുവതിയെ നടുറോഡിൽ അപമാനിച്ചയാളെ പേരൂർക്കട പൊലീസ് അറസ്റ്റുചെയ്തു. കോട്ടയം പൂഞ്ഞാർ ചേന്നാട് പ്ലാത്തറ വീട്ടിൽ വിഷ്ണു. ഇ. ശിവനാണ് (23) പിടിയിലായത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30ന് പേരൂർക്കട ജംഗ്ഷന് സമീപത്തുവച്ച് നിയമ വിദ്യാർത്ഥിയും മണക്കാട് സ്വദേശിയുമായ 19കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. ഇരുവരും മുൻ പരിചയമുള്ളവരാണ്. യുവതിയെ സ്ഥിരമായി ശല്യം ചെയ്യുന്നതിന് കുറച്ചുനാൾ മുൻപ് പൂന്തുറ സ്റ്റേഷനിൽ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.