surshkmr

കോട്ടയം: മകനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അയ്മനം ആറാട്ടുകടവ് കൊച്ച് മണവത്ത് സുരേഷ് കുമാർ (61) നെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നാലിനാണ് സംഭവം. ഇയാളും മകനും തമ്മിൽ കുടുംബപരമായ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ഇതേചൊല്ലി വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും സുരേഷ് അടുക്കളയിൽ ഇരുന്ന വെട്ടുകത്തിയെടുത്ത് മകനെ വെട്ടികൊല്ലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മകന് ഗുരുതരമായി പരിക്കേറ്റു. കേസെടുത്ത് പൊലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ ഏറ്റുമാനൂർ ഭാഗത്തുനിന്നും പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.