തിരൂർ: പെരുന്തല്ലൂർ സ്വദേശിയായ യുവാവിനെ സംഘം ചേർന്ന് കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിൽ തൃശ്ശൂർ സ്വദേശികളായ അഞ്ചു പേരെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ മുട്ടിത്തടി സ്വദേശികളായ അറക്കൽ സോജൻ(41) എലുവത്തിങ്കൽ സണ്ണി(53) കുന്നത്തങ്ങാടി സനിൽ(39) ചാലിശ്ശേരി ജിപ്സൻ(30) വെളുത്തേരി മനോജ്(48) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ നവംബർ 11ന് അർദ്ധരാത്രിയിൽ പെരിന്തല്ലൂരിലെ വീട്ടിൽ നിന്നും യുവാവിന്റെ ജേഷ്ഠനോടുള്ള വിരോധത്താൽ ആയുധങ്ങളുമായി എത്തിയ സംഘം വീട്ടിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി കവർച്ചക്കിരയാക്കിയത്. സംഭവത്തിനുശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ കഴിഞ്ഞദിവസം തൃശ്ശൂരിൽ വെച്ച് തിരൂർ ഡി.വൈ.എസ്.പി കെ എം ബിജുവിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു. തിരൂർ സി.ഐ എം.ജെ ജിജോ എസ്.ഐ പ്രദീപ്.എൻ സി. പി. ഓ മാരായ അരുൺ, ബിനു, ശ്രീജിത്ത് ഡാൻസഫ് അംഗങ്ങളായ എസ്.ഐ പ്രമോദ് എ.എസ്ഐ രാജേഷ് സി.പി.ഒ ഉദയൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.