
വെഞ്ഞാറമൂട് :പിരപ്പൻ കോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് എൻ.എസ്.എസ് വി.എച്ച്.എസ്.ഇ വിഭാഗവും എനർജി മാനേജ്മെന്റ് കേരളയും സംയുക്തമായി ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞം സംഘടിപ്പിച്ചു.കുട്ടികളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണ പ്രതിജ്ഞ,ഊർജ്ജ സംരക്ഷണ വലയം എന്നിവ നടത്തി.കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അശ്വതി. എസ്,പി.ടി.എ പ്രസിഡന്റ് പിരപ്പൻകോട് ശ്രീകുമാർ,പ്രിൻസിപ്പൽ അൻവർ കെ.എൻ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ദീപു.എസ്,വോളണ്ടിയർമാരായ സ്വാതി പ്രസാദ്,നിവേദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.