വിതുര:നവകേരളസദസ് വിതുര പഞ്ചായത്ത് സംഘാടകസമിതി ഓഫീസ് ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്,സി.പി.എം വിതുര ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ, കെ.വിജയകുമാർ,പഞ്ചായത്തംഗങ്ങളായ നീതുരാജീവ്, വത്സല, സിന്ധു, ഷാജിദ,ബാബുരാജ്, രവികുമാർ, ലൗലി, സുനിത, എന്നിവർ പങ്കെടുത്തു.