hi

വെഞ്ഞാറമൂട്:സ്ത്രീധനത്തിന്റെ പേരിൽ ബലിയാടായ യുവ ഡോക്ടർ ഷഹനയുടെ വീട് സന്ദർശിച്ച് മുൻ ആരോഗ്യ മന്ത്രിമാർ.പി.കെ ശ്രീമതി,കെ.കെ.ഷൈലജ എന്നിവരാണ് കഴിഞ്ഞ ദിവസം ഷഹനയുടെ വെഞ്ഞാറമൂട്ടിലെ മൈത്രി നഗറിലെ വീട് സന്ദർശിക്കുകയും മാതാവ് ജലീലാ ബീവിയെ ആശ്വസിപ്പിക്കുകയും ചെയ്തത്.സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കില്ലന്ന് ഒരോ പെൺകുട്ടിയും ദൃഢ പ്രതിജ്ഞ ചെയ്യണമെന്നും അവർ അഭിപ്രായപ്പെട്ടു.ഡി.കെ.മുരളി എം.എൽ.എ മഹിളാ അസോസിയേഷൻ നേതാക്കളായ എം.ജി.മീനാംബിക,എസ്.പുഷ്പലത,ശ്രീജാ ഷൈജു ദേവ്,പ്രീത പ്രദീപ്,ആർ.ഉഷാകുമാരി,എൽ.എസ്.മഞ്ചു,ഹസി സോമൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.