തിരുവനന്തപുരം: ഗവ.വി.എച്ച്.എസ്.എസ് ഫോർ ദി ഡഫ് സ്കൂളിൽ വൊക്കേഷണൽ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെയും എനർജി മാനേജ്മെന്റ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ മിതം എന്ന പേരിൽ ഊർജ്ജ സംരക്ഷണ സാക്ഷരത യജ്ഞ പരിപാടി നടത്തി.റാലി സബ് കളക്ടർ അഖിൽ.വി.മേനോൻ ഫ്ലാഗ് ഒഫ് ചെയ്തു.വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ മഞ്ജു ആനി മാത്യു ഊർജസംരക്ഷണ സന്ദേശം നൽകി.പി.ടി.എ പ്രസിഡന്റ് അനിൽകുമാർ,എച്ച്.എസ്.എസ് പ്രിൻസിപ്പൽ നാസർ ആലക്കൽ,എച്ച്.എം ഉഷ എലിസബത്ത്,എൻ.എസ്.എസ് പി.ഒ ഡോ.രാഗേഷ് എന്നിവർ പങ്കെടുത്തു.