
വിതുര: കൊഫുഖാൻ ഷിട്ടോറിയു കരാട്ടെ സ്‌കൂൾ സംഘടിപ്പിച്ച കരാട്ടെ മത്സരത്തിൽ വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്‌കൂളിന് ചാമ്പ്യൻഷിപ്പ്. തുടർച്ചയായി എട്ടാം തവണയാണ് എം.ജി.എം സ്‌കൂൾ ചാമ്പ്യന്മാരാകുന്നത്. ചായം ഓൾസെയിന്റ്സ് ഇംഗ്ളീഷ് മീഡിയം സ്കൂൾ രണ്ടാംസ്ഥാനവും നേടി. ചായം ഓൾസെയിന്റ്സ് പബ്ലിക് സ്കൂളിൽ നടന്ന കരാട്ടെ മത്സരം ലോകവനിതാ ബോക്സിംഗ് ചാമ്പ്യൻ കെ.സി ലേഖ ഉദ്ഘാടനം ചെയ്തു. ഷിഹാൻ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വിതുര എം.ജി.എം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ദീപാ.സി.നായർ,മാനേജർ അഡ്വ.എൽ.ബീന എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. വിതുര ജനമൈത്രി പൊലീസ് സ്റ്റേഷൻ പി.ആർ.ഒ വി.സതികുമാർ,കുമാരസ്വാമിമധുര,സെൻസായിമാരായ വലിയകലുങ്ക് എൻ.അനിൽകുമാർ,സതീഷ്,രാജേഷ്,ജിൻസി,വൈഷ്ണവ്,അൻവർ,അദ്ധ്യാപകരായ ഗോപിക,ലേഖാകുമാരി,ദീപാ.ബി.എസ്,കവിത,ഗായത്രി,സുനിത്ര,ശ്രീമീതു,ബിജു തുടങ്ങിയവർ പങ്കെടുത്തു.