കടയ്ക്കാവൂർ: കേരള തീരദേശ പരിപാലന അതോറിട്ടിയുടെ മുൻകൂർ അനുമതി കൂടാതെ വിജ്ഞാപന പ്രകാരമുളള മാനദണ്ഡങ്ങൾ പാലിച്ച് പൂർത്തീകരിച്ചതും നിർമ്മാണം ആരംഭിച്ചതുമായ വാസഗൃഹങ്ങളുടെ സി.ആർ.ഇസഡ് അനുമതി ലഭിക്കുന്നതിനുളള അപേക്ഷ 31 വരെ നീട്ടി. അപേക്ഷകൾ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന ജില്ലാ തീരദേശ പരിപാലന അതോറിട്ടി മുൻപാകെ സമർപ്പിക്കണം.