hi

കിളിമാനൂർ:ഉപജില്ലയോ,ജില്ലയോ,സംസ്ഥാനമോ ഏത് കലോത്സവമായാലും അക്ഷര ശ്ലോകമുണ്ടേൽ വിജയി മിതൃമല ഗേൾസ് ഹയർ സെക്കൻഡറി സ്കൂളായിരിക്കും.കഴിഞ്ഞ പതിനഞ്ച് വർഷമായി ആ പതിവ് തെറ്റിയിട്ടില്ല.ഇത്തവണ ജില്ല കലോത്സവത്തിലും യു.പി,എച്ച്.എസ്.എസ് തലത്തിൽ ഒന്നാം സ്ഥാനം നേടിയത് മിതൃമല സ്കൂളിലെ ഗൗരി ഗോകുൽ, അഷ്ടമി എന്നിവരാണ്.എച്ച്.എസ്.വിഭാഗം കാവ്യ കേളിയിൽ രണ്ടാം സ്ഥാനം ഇതേ സ്കൂളിലെ ഭാഗീരഥിക്കാണ്.അക്ഷര ശ്ലോകം എന്ന കലയെ അന്യം നിന്ന് പോകാതിരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അദ്ധ്യാപകരും ഇവിടുണ്ട്. മിതൃമല സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക ഗിരിജ,ഇതേ സ്കൂളിൽ നിന്ന് വെഞ്ഞാറമൂട് ആലന്തറ സർക്കാർ യു.പി സ്കൂളിലേക്ക് പ്രധാന അദ്ധ്യാപികയായി മാറിയ പുഷ്പ കുമാരി,അതോടൊപ്പം പൂർവ വിദ്യാർത്ഥികൾ അക്ഷര ശ്ലോക സമിതികൾ തുടങ്ങിയവർ ഈ കലയെ നിലനിർത്താൻ അഹോരാത്രം പണിയെടുക്കുന്നവരാണ്.എച്ച്.എസ് വിഭാഗത്തിൽ നിന്ന് അക്ഷര ശ്ലോകം മാറ്റി കാവ്യകേളി മത്സരം മാത്രമാക്കിയതിൽ ഇവർക്ക് വിയോജിപ്പുണ്ട്.