പാലോട്:രക്ഷിതാക്കളിലും കുട്ടികളിലും ആരോഗ്യകരമായ ചെറുധാന്യ ഭക്ഷണശീലത്തിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി പേരക്കുഴി ഗവ. എൽ.പി സ്കൂളിൽ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചെറുധാന്യങ്ങളിൽ പാചകം ചെയ്ത പുട്ട്,ഇഡ്ഡലി,ദോശ,ഹൽവ,ലഡു,ജിലേബി,ഇലയട,നെയ്യപ്പം,ഉണ്ണിയപ്പം,കേക്ക് തുടങ്ങി അനവധി വിഭവങ്ങളാണ് വീടുകളിൽ നിന്ന് കുട്ടികൾ കൊണ്ടുവന്നത്. വാർഡ് മെമ്പർ വി. രാജ്കുമാർ വിദ്യാർത്ഥികൾക്ക് ജ്യൂസ് നൽകി മേള ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ബി.ഉഷ അദ്ധ്യക്ഷത വഹിച്ചു.നന്ദിയോട് കൃഷി ഓഫീസർ എൻ.സരിതമോൾ, പി.ടി.എ പ്രസിഡന്റ് സജികുമാർ, മുൻ പി.ടി.എ പ്രസിഡന്റ് വി.എൽ.രാജീവ്,പി.ടി.എ വൈസ് പ്രസിഡന്റ് ടി.പ്രദീഷ്,സീനിയർ അസിസ്റ്റന്റ് കെ.ലേഖ,സ്റ്റാഫ് സെക്രട്ടറി സബീഹ ബീവി തുടങ്ങിയവർ പങ്കെടുത്തു.