mini-marathon

വർക്കല : നവകേരള സദസ് വർക്കല മണ്ഡലതല പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച മിനി മാരത്തോൺ അഡ്വ.വി.ജോയ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലമ്പലം ജംഗ്ഷനിൽ നിന്നാരംഭിച്ച മാരത്തോണിൽ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിൽ നിന്നും വർക്കല നഗരസഭയിൽ നിന്നുമായി 5 വയസുമുതൽ 90 വയസുവരെയുള്ള 137 പേർ പങ്കാളികളായി. ഏറ്റവും പ്രായം കുറഞ്ഞ അത്‌ലറ്റ് വൈഗയും ഏറ്റവും പ്രായം കൂടിയ രാമചന്ദ്രൻ പിള്ളയും ചേർന്ന് വർക്കല മൈതാനത്ത് നവകേരളദീപം തെളിയിച്ചു.വർക്കല നഗരസഭ ചെയർമാൻ കെ .എം.ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ ഗീതനസീർ, ബേബിസുധ, വി പ്രിയദർശിനി, കേരള ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. എസ്. ഷാജഹാൻ, സി .പി .എം ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ, വർക്കല ഏരിയ സെക്രട്ടറി എം. കെ യൂസഫ്, മണ്ഡലം കൺവീനർ അനീഷ് കുമാർ, വർക്കല തഹസീൽദാർ അജിത്ത് ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ ബാലിക്, ആർ സൂര്യ, പ്രിയങ്ക ബിറിൽ, ഷീജ, ബേബി രവീന്ദ്രൻ, ഹസീന, ബിജുകുമാർ, വർക്കല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ലെനിൻ രാജ്‌, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ എൽ.എസ്. സുനിൽ, അഡ്വ.സജ്നു സലാം, റിയാസ് വഹാബ്, ബി സുനിൽകുമാർ, മനുരാജ് ആർ, ഈസ എം, ജയചന്ദ്രൻ, ബദരിയ, അപർണ, അരവിന്ദ്, റെജിമോൻ എന്നിവർ നേതൃത്വം നൽകി.