photo

പാലോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തിന് പച്ച നെടുംപറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങൾ സ്വീകരണം നൽകി.പഞ്ചായത്തംഗം പി.സനിൽകുമാർ,ബ്ലോക്ക് പഞ്ചായത്തംഗം രാധാ ജയപ്രകാശ്,മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ,മേൽശാന്തി രാജേഷ് പോറ്റി ,ഉപദേശക സമിതി അംഗം ബിജു എസ് പച്ചക്കാട്, മുൻ സെ ക്രട്ടറി പത്മാലയം മിനിലാൽ, ജി.എസ്.ഷാബി, ജയകുമാർ,പ്രതീഷ്,സജീഷ്.എസ്.എസ്, വിഷ്ണു, കുട്ടൻ വെമ്പ്,കർഷക സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.ഭക്തജനങ്ങളുടെ ആവശ്യപ്രകാരം ക്ഷേത്ര ചുറ്റുമതിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ ആരംഭി ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.