ആറ്റിങ്ങൽ: വനിതകൾക്കായുള്ള തയ്യൽ പരിശീലന ക്ലാസുകൾക്ക് രാജീവ്‌ യൂത്ത് സെന്റർ ആസ്ഥാനത്ത് തുടക്കം കുറിച്ചു. വനിതകൾക്ക് സ്വയം തൊഴിലിനായുള്ള ആദ്യഘട്ട സംരംഭമാണിത്. ഡി.സി.സി ജനറൽ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാജീവ്‌ യൂത്ത് സെന്റർ പ്രസിഡന്റ് ആർ.എസ്. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.മുരളീധരൻ നായർ,കെ.ജെ.രവികുമാർ,മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.പി. അംബിരാജ,യൂത്ത് സെന്റർ ട്രഷറർ എൻ.സതീഷ്കുമാർ,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രഡിഡന്റ് അഭിരാജ് വൃന്ദാവനം,മഹിളാ കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ദീപ രവി തുടങ്ങിയവർ പങ്കെടുത്തു. മൂന്നുമാസത്തെ തയ്യൽ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാൻ 8330015030 എന്ന നമ്പരിൽ ബന്ധപ്പെടാം.