ktct-over-all

ആറ്റിങ്ങൽ: തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിന് ഓവറാൾ. ഹയർ സെക്കൻഡറി വിഭാഗം 129 പോയിന്റ്‌ നേടി ഒന്നാമതും ഹൈസ്കൂൾ വിഭാഗം 76 പോയിന്റ്‌ നേടി രണ്ടാം സ്ഥാനത്തുമെത്തി. ഹയർ സെക്കൻഡറി വിഭാഗം ഒപ്പന, പൂരക്കളി, കൂടിയാട്ടം തുടങ്ങിയ ഗ്രൂപ്പ് ഐറ്റങ്ങളുൾപ്പെടെ 50ഓളം പ്രതിഭകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. വിജയം നേടാൻ വഴിയൊരുക്കിയ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് അനുമോദിച്ചു. സ്കൂൾ ചെയർമാൻ എ.നഹാസ്, കൺവീനർ യു.അബ്ദുൽ കലാം, സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ് ബിജോയ്, എച്ച്.എസ് പ്രിൻസിപ്പൽ എം.എൻ. മീര, പ്രോഗ്രാം കൺവീനർമാരായ സുമേഷ്.എം,സൽമ ജവഹർ എന്നിവരാണ് വിജയത്തിന് നേതൃത്വം നൽകിയത്.