തിരുവനന്തപുരം: തുല്യവേതനമാവശ്യപ്പെട്ട് ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ(ബെഫി) 19ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.യോഗം ബെഫി സെന്ററിൽ ബി.ടി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് കെ.വി.ജോർജ്ജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഹരികുമാർ,ജോ.സെക്രട്ടറി എസ്.ബി.എസ്.പ്രശാന്ത്,ജില്ലാ പ്രസിഡന്റ് എസ്.സജീവ് കുമാർ,ജില്ലാ സെക്രട്ടറി എൻ.നിഷാന്ത്,ബി.ടി.ഇ.എഫ് ജില്ലാ പ്രസിഡന്റ് വി.അനന്തകൃഷ്ണൻ,ജില്ലാ സെക്രട്ടറി മണികണ്ഠൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ജോസ് ചെയർമാനായും ബെഫി ജില്ലാ സെക്രട്ടറി എൻ.നിഷാന്ത് കൺവീനറായും തിരഞ്ഞെടുത്തു.