mullakkara-ratnakaran

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ വിയോഗം കേരളത്തിനും രാഷ്ട്രീയദേഭമെന്യേ ഏവർക്കും തീരാനഷ്ടമാണെ മുല്ലക്കര രത്നാകരൻ പറഞ്ഞു. ചെറുപ്പകാലത്തുണ്ടായ ത്യാഗപൂർണമായ ജീവിതാനുഭവങ്ങളെ പരിവർത്തനം ചെയ്‌തെടുത്തതിനാലാണ് കാനം ഇടതുമുന്നണിയിലെ തിരുത്തൽ ശക്തിയായത്.

അറിവും അനുഭവങ്ങളും സമ്പത്തായാൽ രാഷ്ട്രീയ സങ്കീർണ്ണതയിൽ ശരിയായി വിശകലനം നടത്തി കാര്യങ്ങൾ പറയാനാവും. ഇവ ചേർന്നതിനാലാണ് കാനം സെക്രട്ടറിയായിരുന്ന അവസരത്തിൽ അഭിപ്രായങ്ങൾ കൃത്യമായി പറയാനായത്.

വെളിയം ഭാർഗവന്റെയും സി.കെ.ചന്ദ്രപ്പന്റെയും രീതിയായിരുന്നു അദ്ദേഹത്തിനും. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. 1979ലാണ് കാനവുമായി സംസാരിക്കുന്നത്. ചടയമംഗലം യൂത്ത് ഫെഡറേഷൻ സെക്രട്ടറിയായിരുന്നപ്പോൾ കൊട്ടാരക്കയിൽ സംഘടിപ്പിച്ച എ.എൈ.വൈ.എഫ് ക്യാമ്പിൽ വച്ചാണ് അദ്ദേഹവുമായി അടുക്കുന്നതെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു.